Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശേരിയിൽ വനിതകൾ രാത്രികാല നടത്തം സംഘടിപ്പിച്ചു; ടൊവിനോ തോമസും റീമാ കല്ലിങ്കലും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

തലശേരിയിൽ വനിതകൾ രാത്രികാല നടത്തം സംഘടിപ്പിച്ചു; ടൊവിനോ തോമസും റീമാ കല്ലിങ്കലും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പൈതൃക ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരി സ്റ്റേഷൻ പരിധിയിലെ തലശ്ശേരി ടൂറിസം കേന്ദ്രങ്ങളിലുടെ വനിതകളുടെ രാത്രിയിലെ സൗഹൃദ നടത്തം സംഘടിപ്പിച്ചു. സൗഹൃദ നടത്ത പരിപാടി തലശേരി ഓവർബറീസ് ഫോളിയിൽ വച്ച് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, റീമാ കല്ലിങ്കൽ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

എ.എൻ ഷംസീർ എം.എൽ,എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തലശേരി സബ് കലക്ടർ അനുകുമാരി, തലശേരി എ.എസ്‌പി വിഷ്ണു പ്രദീപ്, നഗരസഭ അധ്യക്ഷ കെ.എം ജമുനാറാണി, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ തുടങ്ങിയവർ പങ്കെടുത്തു.

തലശ്ശേരിയിലെ ഡോക്ടർമാർ, അഭിഭാഷകർ, പാട്ട്കാരി സിൻയ ഹംദം, ദാന റഫീക്ക് അടക്കം സുമാർ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സൗഹൃദനടത്തം തലശ്ശേരി ഓവർബറീസ് ഫോളിയിൽ നിന്ന് ആരംഭിച്ച് പഴയ ബസ്സ് സ്റ്റാന്റ്, പുതിയ ബസ്സ്റ്റാൻഡ് ലോഗൻ സ്‌റോഡ് ,പാരീസ് റോഡ് ഇടവഴിയിലൂടെ മെയിൻ റോഡിൽ എത്തി കടൽ പാലത്തിനു സമീപം സമാപിച്ചു. തുടർന്ന് നടത്ത പരിപാടിക്കു ശേഷം സംഗീത വിരുന്നും നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP