Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎൻഎസ് വിക്രാന്തിലെ മോഷണക്കേസ് ഇനി അന്വേഷിക്കുക എൻഐഎ; നിർമ്മാണത്തിലിരിക്കുന്ന നാവിക സേനയുടെ വിമാനവാഹിനി കപ്പലിൽ നിന്നും കാണാതായത് കമ്പ്യൂട്ടർ ഹാർഡ് വെയർ; സാധാരണ കവർച്ച മാത്രമെന്ന് പൊലീസ്

ഐഎൻഎസ് വിക്രാന്തിലെ മോഷണക്കേസ് ഇനി അന്വേഷിക്കുക എൻഐഎ; നിർമ്മാണത്തിലിരിക്കുന്ന നാവിക സേനയുടെ വിമാനവാഹിനി കപ്പലിൽ നിന്നും കാണാതായത് കമ്പ്യൂട്ടർ ഹാർഡ് വെയർ; സാധാരണ കവർച്ച മാത്രമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിമാനവാഹിനി കപ്പലിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയറുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കുന്ന നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നാണ് കംപ്യൂട്ടർ ഹാർഡ് വെയറുകൾ മോഷണം പോയത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ അന്വേഷണം ഏറ്റെടുത്ത ഐഎൻഎ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക്, ഫാൻ അടക്കമുള്ളവയാണ് കഴിഞ്ഞ ആഴ്‌ച്ച നഷ്ടമായത്. കപ്പൽശാല നൽകിയ പരാതിയിൽ കേസന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ ഇല്ലെന്നാണ് വിവരം.

നാവിക സേനയ്ക്ക് കൈമാറാത്തിനാൽ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 2009ലാണ് ഐഎൻഎസ് വിക്രാന്ത്രിന്റെ നിർമ്മാണം കപ്പൽശാലയിൽ ആരംഭിച്ചത്. 2022 ൽ നിർമ്മാണം പൂർത്തിയാക്കി നാവിക സേനയ്ക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP