Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോവാദികൾക്കായി പോസ്റ്റർ പതിച്ച് എൻഐഎ; സംഭവം മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച വിലങ്ങാട് മലയോരത്ത്; ഇവരെ കണ്ടെത്തി നൽകുന്നവർക്ക് എൻഐഎ കോടതി രണ്ട് ലക്ഷം പാരിതോഷികം നൽകുമെന്നും പോസ്റ്ററിൽ കുറിപ്പ്

മാവോവാദികൾക്കായി പോസ്റ്റർ പതിച്ച് എൻഐഎ; സംഭവം മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച വിലങ്ങാട് മലയോരത്ത്; ഇവരെ കണ്ടെത്തി നൽകുന്നവർക്ക് എൻഐഎ കോടതി രണ്ട് ലക്ഷം പാരിതോഷികം നൽകുമെന്നും പോസ്റ്ററിൽ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷ് വിലങ്ങാട് കോളനിയിലെത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സംഘത്തിൽപെട്ട രണ്ട് നേതാക്കൾക്ക് വേണ്ടി വിലങ്ങാട് മലയോരത്ത് എൻ.ഐ.എ.യുടെ പോസ്റ്റർ പതിച്ചു.നിരവധി തവണ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച വിലങ്ങാട് മലയോരത്താണ് വ്യാപകമായ പോസ്റ്റർ പതിച്ചത്.ഗീത,സിന്ധു എന്നീ പേരുകളിൽ അറിയപ്പെടുന്ന സുന്ദരിക്കും മഹേഷ്,ജോൺ,മാരപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന ജയണ്ണക്കും വേണ്ടിയാണ് പോസ്റ്റർ.

ഇവരെ കണ്ടെത്തി വിവരം നൽകുന്നവർക്ക് എൻ.ഐ.എ.കോടതി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോസ്റ്ററിൽ പറയുന്നു.ഇവർ ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളും ഇപ്പോൾ റിമാന്റിൽ കഴിയുന്ന രൂപേഷിന്റെ സംഘത്തിലെ പ്രധാനികളുണാണ്.എൻ.ഐ.എ.സംഘം അന്വേഷിക്കുന്ന വയനാട് വെള്ളമുണ്ട കേസിലെ പ്രതികളാണിവർ.കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളോട് ചേർന്നുള്ള വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് പേരടങ്ങുന്ന സംഘത്തിലെ പ്രധാനികളാണിവർ.

2013 നവംബർ ഒന്നിന് വായാട് കോളനിയിലും 2014 ജനുവരി ഒന്നിനും നാലിനും പന്നിയേരി വലിയ പാനോം എന്നിവിടങ്ങളിലും രൂപേഷിനോടൊപ്പം ഇവരും എത്തിയിരുന്നു.സംഭവങ്ങളിൽ നാല് പേർക്കെതിരെ വളയം,കുറ്റിയാട് പൊലീസ് കേസ് രജിസ്റ്റ്രർ ചെയ്തിരുന്നു.കേസിൽ പിടികൂടിയ രൂപേഷിനെതിരെ കഴിഞ്ഞാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. മാവോവാദികൾ നേരത്തെ എത്തിയ കോളനികളിലും വിലങ്ങാട് ടൗൺ,വില്ലേജ് ഓഫീസുകൾ,റേഷൻ കടകൾ എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്.

വിലങ്ങാട് മലയോരത്ത് മാവോവാദി ആശയങ്ങൾക്ക് നല്ല പ്രചാരണം ലഭിക്കുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.തണ്ടർബോൾട്ടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പൊലീസ് സംഘം നിരവധി തവണ മേഖലയിൽ പരിശോധന നടത്തിയിട്ടും മാവോവാദികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കോളനികൾ കേന്ദ്രീകരിച്ച് മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP