Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയനിലെ തമ്മിലടി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് സഹകരണ ഭവന് മുന്നിൽ എൻ.ജി.ഒ യൂണിയന്റെ പ്രതിഷേധ പ്രകടനം

സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയനിലെ തമ്മിലടി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് സഹകരണ ഭവന് മുന്നിൽ എൻ.ജി.ഒ യൂണിയന്റെ പ്രതിഷേധ പ്രകടനം

ജംഷാദ് മലപ്പുറം

കോഴിക്കോട്: സിപിഎം അനുകൂല സർക്കാർ സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയനിലെ തമ്മിലടിയെ തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോഴിക്കോട് സഹകരണ ഭവന് മുന്നിൽ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനംനാദാപുരം റിട്ടേണിങ് ഓഫീസറായ കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിന്് മുന്നിലാണ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയത്.

കഴിഞ്ഞ ദിവസം എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. ഷൗക്കത്തും വി .ബിനീഷ്‌കുമാറും എൻ.ജി.ഒ യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായ സഹകരണ ഇൻസ്പെക്ടർ അഭിലാഷിനെ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ എത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി ഉയർന്നിരുന്നു. യൂണിയൻ നേതൃത്വത്തെ അഭിലാഷ് പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്ന് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

നേതൃത്വം ഇടപെട്ടിട്ടും അഭിലാഷ് പരാതി പിൻവലിക്കാൻ തയ്യാറാവാഞ്ഞതോടെയാണ് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി സമ്മർദ്ദം ചെലുത്തുന്നത്.സഹകരണ ജോയിന്റ് രജിസ്ട്രാർ നാദാപുരം നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസറായതിനാൽ തപാൽ ബാലറ്റുകൾ തയ്യാറാക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് ജോലികളിലാണ് ഉദ്യോഗസ്ഥർ. നിലവിൽ ഈ ഓഫീസിലുള്ള ജീവനക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജീവനക്കാരാണ്. ഇവർ തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രതിഷേധ പ്രകടനത്തിനിറങ്ങുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

റിട്ടേണിങ് ഓഫീസിലുണ്ടായ കയ്യേറ്റവും അസഭ്യം വിളിയും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ അധികൃതർ റിപ്പോർട്ട് നൽകിയിട്ടുമില്ല. സഹകരണ ഭവനിലെയും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മറ്റ് സർക്കാർ ഓഫീസിലെയും ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലി ബഹിഷ്‌ക്കരിച്ച് പ്രകടനത്തിനെത്തിയത്.

പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.എൻ.ജി.ഒ യൂണിയൻ പ്രവർത്തകനെ ആക്രമിക്കുകയും അസഭ്യംപറയുകയും ചെയ്ത നേതാക്കളെ സംരക്ഷിക്കാൻ ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനം നടത്തിയതിൽ സംഘടനക്കകത്തുതന്നെ ചേരിപ്പോരിനിടയാക്കിയിട്ടുണ്ട്. ചാലിയം വനിതാ സഹകരണ സൊസൈറ്റി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നതടക്കം നിരവധി പരാതി ഉയർന്ന നേതാവിനെ സംരക്ഷിക്കാൻ നടത്തിയ പ്രതിഷേധം സിപിഎം നേതൃത്വത്തിനും തലവേദനയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP