Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെലികോപ്റ്റർ താഴ്ന്ന് പറന്നതോടെ കാറ്റിൽ താഴേക്കിട്ട ഭക്ഷണപൊതി വീണത് കയ്യിലേക്ക്;  ഹെലികോപ്റ്ററിലെത്തിച്ച ഭക്ഷണപൊതി വീണ് കൈയൊടിഞ്ഞത് പത്തനംതിട്ട മങ്ങാരം സ്വദേശി ഷിബുവിന്റെ്; ചികിത്സതേടിയ യുവാവ് തിരികെ ക്യാമ്പിലെത്തി

ഹെലികോപ്റ്റർ താഴ്ന്ന് പറന്നതോടെ കാറ്റിൽ താഴേക്കിട്ട ഭക്ഷണപൊതി വീണത് കയ്യിലേക്ക്;  ഹെലികോപ്റ്ററിലെത്തിച്ച ഭക്ഷണപൊതി വീണ് കൈയൊടിഞ്ഞത് പത്തനംതിട്ട മങ്ങാരം സ്വദേശി ഷിബുവിന്റെ്; ചികിത്സതേടിയ യുവാവ് തിരികെ ക്യാമ്പിലെത്തി

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ!. ദുരിതാശ്വാസ ക്യാമ്പിലേക്ക് ഹെലികോപ്ടറിൽ നിന്ന് എറിഞ്ഞ ഭക്ഷണക്കിറ്റ് വീണ് യുവാവിന്റെ കൈയൊടിഞ്ഞു. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം അരങ്ങേറിയത്. ക്യാമ്പിലെ അന്തേവാസിയായ ഓട്ടോ ഡ്രൈവർ മങ്ങാരം വീട്ടിൽ ഷിബുവിന് (37) ആണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. മങ്ങാരം എം.എസ്.എം സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യാൻ എത്തിയതായിരുന്നു സൈന്യത്തിന്റെ ഹെലികോപ്റ്റർ.

ഹെലികോപ്റ്റർ താഴ്ന്നു പറന്നപ്പോൾ വീശിയ കാറ്റിൽ സമീപത്തു നിന്ന വൃദ്ധൻ വീഴാൻ തുടങ്ങി. ഇതു കണ്ട ഷിബു വൃദ്ധനെ ഓടിച്ചെന്ന് രക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഹെലികോപ്ടറിൽ നിന്നും ഭക്ഷണപ്പൊതി ഷിബുവിന്റെ ദേഹത്തു വീണത്. വീഴ്ചയുടെ ആഘാതത്തിൽ അദേഹത്തിന്റെ കൈയ്ക്കു പൊട്ടൽ ഉണ്ട്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതിനു ശേഷം ഷിബു വീണ്ടും ക്യാമ്പിൽ എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP