Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കേരള ആർ.ടി.സി. ബസ് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി കണ്ടക്ടർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റും; കോഴിക്കോട് സ്വദേശിയായ സിജുവിന്റെ മരണം പ്ലാറ്റ്ഫോം ഇളകിയതിനെത്തുടർന്നുണ്ടായ വിടവിൽ തല കുടുങ്ങി

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കേരള ആർ.ടി.സി. ബസ് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി കണ്ടക്ടർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റും; കോഴിക്കോട് സ്വദേശിയായ സിജുവിന്റെ മരണം പ്ലാറ്റ്ഫോം ഇളകിയതിനെത്തുടർന്നുണ്ടായ വിടവിൽ തല കുടുങ്ങി

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കേരള ആർ.ടി.സി. ബസ് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി കണ്ടക്ടർ മരിച്ചു. ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് ചേലക്കാട് പൂശാരിമുക്ക് പുത്തൻപുരയിൽ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകനായ പി.പി. സിജു (സിജൂൺ-36) ആണ് മരിച്ചത്.

കോഴിക്കോട്ടേക്കുള്ള ദേശീയപാത 766-ലെ ഭീമൻബീഡിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടറായിരുന്നു സിജു. ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച രാത്രി 11.30-ന് പുറപ്പെട്ട് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പർ എക്സ്പ്രസ് ബസാണ് അപകടത്തിൽപ്പെട്ടത്.

റോഡരികിലെ കലുങ്കിലേക്ക് ബസ് ഇടിച്ചുകയറിയതിനെത്തുടർന്ന് മുൻപിലെയും പിറകിലെയും ചക്രങ്ങൾ വേർപെട്ട് തെറിച്ചുപോയി. തുടർന്ന് ബസിന്റെ മുൻ വശത്ത് ഇടതു ഭാഗത്തായിട്ട് ഇരുന്ന സിജു ബസിന്റെ മുൻഭാഗത്തെ വാതിൽപടിയുടെ പ്ലാറ്റ്ഫോം ഇളകിയതിനെത്തുടർന്നുണ്ടായ വിടവിൽ സിജു തലകീഴായി കുടുങ്ങിപ്പോവുകയായിരുന്നു.

യാത്രക്കാർ അരമണിക്കൂറോളം പരിശ്രമിച്ചശേഷം സിജുവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബസിൽ മുപ്പത്തഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. മറ്റു യാത്രക്കാരെ പിന്നീടെത്തിയ ബസുകളിൽ കയറ്റിയയച്ചു. ബസ് അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം.

അനുശ്രീയാണ് സിജുവിന്റെ ഭാര്യ. നിയാലക്ഷ്മി ഏക മകളാണ്. സഹോദരിമാർ: സിന്ധു, സിജി. മുൻപ് വി.പി. മുക്ക് ഡിവൈഎഫ്ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP