Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രിയിലെ സൗജന്യവിളിയുടെ ദൈർഘ്യം കുറച്ചതിനു പിന്നാലെ ബിഎസ്എൻഎൽ ഞായറാഴ്ചകളിലെ സമ്പൂർണ സൗജന്യവിളിയും നിർത്തുന്നു; ഫെബ്രുവരി ഒന്നുമുതൽ ഞായറാഴ്ചയിലും സൗജന്യവിളികൾ രാത്രി മാത്രം

രാത്രിയിലെ സൗജന്യവിളിയുടെ ദൈർഘ്യം കുറച്ചതിനു പിന്നാലെ ബിഎസ്എൻഎൽ ഞായറാഴ്ചകളിലെ സമ്പൂർണ സൗജന്യവിളിയും നിർത്തുന്നു; ഫെബ്രുവരി ഒന്നുമുതൽ ഞായറാഴ്ചയിലും സൗജന്യവിളികൾ രാത്രി മാത്രം

കണ്ണൂർ: ഉപഭോക്താക്കൾക്ക് നൽകിയിരുന്ന വമ്പൻ ഓഫറുകൾ നിർത്തലാക്കി ബിഎസ്എൻഎൽ. ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിനോട് അടുപ്പിച്ച് നിർത്തിയിരുന്ന രാത്രിയിലെ സൗജന്യവിളിയുടെ ദൈർഘ്യം കുറച്ചതിനു പിന്നാലെ ബി.എസ്.എൻ.എൽ.

ഞായറാഴ്ചകളിലെ സമ്പൂർണ സൗജന്യവിളിയും നിർത്തലാക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നുമുതലാണ് ഞായറാഴ്ചത്തെ സൗജന്യ വിളിയും വെട്ടിച്ചുരുക്കുന്നത്. ഒന്നാംതിയതി മുതൽ സൗജന്യവിളികൾ രാത്രി മാത്രമേ ഉണ്ടാവൂ.

മൊബൈൽ കമ്പനികളുടെ അതി പ്രസരത്തോടെ ബി.എസ്.എൻ.എൽ. ലാൻഡ് ലൈനുകൾ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു ബിഎസ്എൻഎൽ സൗജന്യ കോളുകൾ പ്രഖ്യാപിച്ചത്. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളിൽ സമ്പൂർണ സൗജന്യവും മറ്റുദിവസങ്ങളിൽ രാത്രികാല സൗജന്യവും ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്.

രാത്രി ഒൻപതുമുതൽ രാവിലെ ഏഴുവരെ ബിഎസ്.എൻ.എൽ. ലാൻഡ്, മൊബൈൽ നെറ്റ് വർക്കിലേക്ക് സൗജന്യമായി വിളിക്കാമായിരുന്നു. ബി.എസ്.എൻ.എൽ. ലാൻഡ് ലൈനുകൾ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ തീരുമാനം. ഇതോടെ ലാൻഡ് ലൈൻ ഉപേക്ഷിക്കുന്നത് ഉപഭോക്താക്കൾ നിർത്തി.

അതിനിടെയാണ് കഴിഞ്ഞദിവസം, രാത്രിയിലെ സൗജന്യ വിളികളുടെ സമയം കുറച്ചത്. ഒൻപത് എന്നത് പത്തരയായും ഏഴുമണി എന്നത് ആറുമണിയായും കുറച്ചു. ഇപ്പോൾ ഞായറാഴ്ചത്തെ പകൽ സൗജന്യവും എടുത്തുകളഞ്ഞു.

സൗജന്യവിളിയുടെ ദൈർഘ്യം കുറച്ചതിൽ ബി.എസ്.എൻ.എൽ. യൂനിയനുകളിൽ വലിയ എതിർപ്പുണ്ട്. ഓഫറുകൾ കുറയുമ്പോൾ ജനം സ്ഥാപനത്തെ കൈവിടുമെന്ന ആശങ്കയാണവർക്ക്. റിലയൻസ് ജിയോ പോലുള്ള കമ്പനികൾ വലിയ ഓഫറുകൾ പ്രഖ്യാപിച്ച് വരിക്കാരെ പിടിക്കുമ്പോൾ ബി.എസ്.എൽ.എൽ. പ്രതിസന്ധിയിലാകുമെന്നാണ് അവർ പറയുന്നത്. സൗജന്യങ്ങൾ കുറക്കുന്നതിനെതിരേ പരാതി നൽകാനുള്ള നീക്കത്തിലാണ് യൂനിയനുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP