Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉപയോഗിക്കാത്തപ്പോൾ മുഖം കൂടുതൽ കറുക്കും; പൊള്ളലേറ്റതു പോലെ ചുവന്നു തിണർക്കും: നിരവധി പേർ ചികിത്സ തേടിയിട്ടും മുഖം വെളുക്കാനുള്ള ക്രീം തേടി കർണാടകയിൽ നിന്നും അയൽജില്ലകളിൽ നിന്നും കാസർഗോഡ് എത്തുന്നവർ നിരവധി

ഉപയോഗിക്കാത്തപ്പോൾ മുഖം കൂടുതൽ കറുക്കും; പൊള്ളലേറ്റതു പോലെ ചുവന്നു തിണർക്കും: നിരവധി പേർ ചികിത്സ തേടിയിട്ടും മുഖം വെളുക്കാനുള്ള ക്രീം തേടി കർണാടകയിൽ നിന്നും അയൽജില്ലകളിൽ നിന്നും കാസർഗോഡ് എത്തുന്നവർ നിരവധി

കാസർകോട്: കാസർഗോഡ് ജില്ലയിൽ വെളുക്കാൻ തേച്ച ക്രീം പുരട്ടി നിരവധി പേർ ചികിത്സ തേടി. മുഖം വെളുക്കാനുള്ള മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജിയിൽ (ഐഎഡി) ചികിത്സ തേടിയത്.

ഘടകപദാർഥങ്ങൾ ഏതൊക്കെയെന്നു പോലും വ്യക്തമാക്കാതെ വിപണിയിൽ എത്തിയ രണ്ട് ക്രീമുകളാണ് അലർജി ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാവുന്ന ഗണത്തിൽപെട്ടതിന്റെ ആനുകൂല്യം മുതലാക്കി ബുക്ക് സ്റ്റാളിലും ബാർബർ ഷോപ്പിലും വരെ ഈ ക്രീമുകൾ വിൽക്കുന്നു.

കർണാടകയിൽ നിന്നും അയൽജില്ലകളിൽ നിന്നും ഇവ തേടി ആളെത്തുന്നുണ്ട്. വിദേശത്തു നിന്നെത്തുന്ന രണ്ടു ക്രീമുകൾക്കു പുറമെ, അഞ്ചിലേറെ ഇന്ത്യൻ ക്രീമുകളും ഇവിടെ ലഭിക്കുന്നു. ഉപയോഗിക്കുന്നവർ അധികവും ആൺകുട്ടികളാണ്. സ്റ്റിറോയ്ഡുകളുടെയും മെർക്കുറിയുടെയും സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്നു ചർമരോഗ വിദഗ്ധൻ ഡോ. എസ്.ആർ.നരഹരി പറയുന്നു.

കീം ഉപയോഗിക്കാത്തപ്പോൾ മുഖം കൂടുതൽ ഇരുണ്ടുപോവുന്നു, പൊള്ളലേറ്റതു പോലെ ചുവന്നു തിണർത്ത പാടുകൾ പടരുന്നു. നെറ്റിത്തടത്തിനു മുകളിൽ ഇരുണ്ട പാടുകൾ രൂപപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP