Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് സർക്കാർ അതിഥി മന്ദിരങ്ങളിൽ നിന്ന് ഇനി ഒന്നും 'ഓസി'ന് ലഭിക്കില്ല; തിരുവനന്തപുരം വിട്ടുള്ള യാത്രയ്ക്ക് ഇനി സ്റ്റാഫുകൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം ഇറക്കണം

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് സർക്കാർ അതിഥി മന്ദിരങ്ങളിൽ നിന്ന് ഇനി ഒന്നും 'ഓസി'ന് ലഭിക്കില്ല; തിരുവനന്തപുരം വിട്ടുള്ള യാത്രയ്ക്ക് ഇനി സ്റ്റാഫുകൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം ഇറക്കണം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ഇനി സർക്കാർ അതിഥി മന്ദിരങ്ങളിൽ ഓസിന് താമസിക്കാൻ കഴിയില്ല. സ്വന്തം പോക്കറ്റിൽ നിന്നും ഇതിനായി പണം ഇറക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ഇതുവരെ നൽകി പോന്ന സൗജന്യ ഭക്ഷണവും താമസവും അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനം.

തിരുവനന്തപുരം വിട്ടുള്ള യാത്രയ്ക്ക് നിയമാനുസൃതബത്ത സർക്കാർ നൽകുന്നുണ്ട്. ഇതിന്് പുറമേ സൗജന്യ താമസവും ഭക്ഷണം നൽകേണ്ട ആവശ്യമില്ലെന്നാണ് പുതിയ തീരുമാനം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് സർക്കാർ അതിഥി മന്ദിരങ്ങളിൽ താമസംകഴിഞ്ഞ് പോകുമ്പോൾത്തന്നെ മുറിവാടകയും ഭക്ഷണത്തിന്റെ ബില്ലും നൽകണം. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ പുറത്തിറക്കി.

മന്ത്രിമാർ സംസ്ഥാനത്തിനകത്ത് യാത്രചെയ്യുമ്പോൾ സർക്കാർ അതിഥി മന്ദിരങ്ങളിൽ തങ്ങുന്നതിന്റെയും ഭക്ഷണത്തിന്റെയും ചെലവ് സർക്കാരാണ് വഹിക്കുന്നത്. മന്ത്രിമാരെ അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും കാര്യത്തിൽ കൃത്യമായ നിബന്ധന ഉണ്ടായിരുന്നില്ല. ഇവരുടെ ചെലവുകൂടി മന്ത്രിമാരുടെപേരിൽ എഴുതുകയാണ് പതിവ്. കൃത്യമായ വ്യവസ്ഥയില്ലാത്തത് അതിഥിമന്ദിരങ്ങളിലും ആശയക്കുഴപ്പത്തിനിടയാക്കി. ഇക്കാര്യം ഗസ്റ്റ് ഹൗസ് മാനേജർമാർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇത്തരം ചെലവുകൾ ക്രമാതീതമായി കൂടുകയാണ്. സ്റ്റാഫംഗങ്ങൾക്ക് ഇതിന്പുറമേ അവരുടെ ചെലവ് കൂടി സർക്കാർ വഹിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP