Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

പെട്രോൾപമ്പിൽ നിർത്തിയിട്ട ബസ് മോഷ്ടിച്ച് കടത്തിയ ഡ്രൈവർ അറസ്റ്റിൽ

പെട്രോൾപമ്പിൽ നിർത്തിയിട്ട ബസ് മോഷ്ടിച്ച് കടത്തിയ ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പെട്രോൾ പമ്പിൽനിന്ന് നിർത്തിയിട്ട ബസ് മോഷ്ടിച്ച് കടത്തിയ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കിൽ രാഹുലി(36)നെ വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുവ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഅയ്യപ്പൻ എന്ന ബസാണ് മോഷ്ടിച്ച് കടത്തിയത്. പെരുവയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രാഹുൽ മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറാണ്.

ശനിയാഴ്ച രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് കുന്നപ്പിള്ളിയിലെ പെട്രോൾപമ്പിൽ നിർത്തിയിട്ടിരുന്ന ബസ് ഞായറാഴ്ച രാവിലെ ആറിന് സർവീസ് ആരംഭിക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണംപോയ വിവരം അറിയുന്നത്. തുടർന്ന് വെള്ളൂർ പൊലീസിൽ ഉടമയും ജീവനക്കാരും ചേർന്ന് പരാതി നൽകുകയായിരുന്നു.

മോഷ്ടിച്ച ബസുമായി മൂവാറ്റുപുഴയിൽ എത്തിയ പ്രതി അവിടത്തെ ഒരു പെട്രോൾപമ്പിന് സമീപം വാഹനം ഉപേക്ഷിച്ചു. അവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറുടെ ആറായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ ബാഗ് മോഷ്ടിച്ച് രാഹുൽ കടന്നുകളഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴയിലെ ഒരു ബാറിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP