Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രധാന പ്രതിയായ ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ

ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രധാന പ്രതിയായ ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: പൊതു ജനമധ്യത്തിൽ ഗുണ്ടയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർത്ഥിയെ മർദിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ ഏപ്രിൽ 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

കോച്ചിങ് ക്ലാസിന് കൊല്ലത്ത് പോയിരുന്ന മുസമ്മിൽ സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് സംഭവം. ബസ് ബൗണ്ടർ മുക്കിൽ വെച്ച് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് മുസമ്മിൽ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും യാത്രക്കാരും പുറത്തിറങ്ങി. ഈ സമയം അതുവഴി സ്‌കൂട്ടറിലെത്തിയതായിരുന്നു കൊട്ടിയം ഷിജു. വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്‌കൂട്ടറിൽനിന്നും ഇറങ്ങി വന്നു.

'നിനക്ക് മാറാൻ ബുദ്ധിമുട്ട് ഉണ്ടോടാ' എന്നും 'ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ' എന്നും ചോദിച്ചു. അറിയില്ലെന്ന് മറുപടി നൽകിയപ്പോൾ മുസമ്മലിനെ ക്രൂരമായി മർദിക്കുകയും രണ്ടു കൈ കൊണ്ടും കഴുത്തിൽ കുത്തിപ്പിടിച്ചു ബസിനോട് ചേർത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മർദിച്ചു.

സുഹൃത്തായ തീപ്പൊരി ഷിബുവുമായി ചേർന്നായിരുന്നു മർദ്ദനം. ആക്രമണത്തിൽ മുസമ്മിലിന്റെ കർണ്ണപടം തകർന്നു. ആന്തരിക രക്ത സ്രാവം ഉണ്ടായി തലച്ചോറിനും പരിക്കേറ്റു. രണ്ടാം പ്രതി തീപ്പൊരി ഷിബുവിനെ നേരത്തെ പിടികൂടി. ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്ന് പൊലീസ് പൊക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു മാസമായി ഒളിവിൽ കഴിഞ്ഞ ഷിജുവിനെ ഇന്നലെ കൊട്ടിയത്തു നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി അടിപിടിക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിതറ ഇൻസ്‌പെക്ടർ പി.ശ്രീജിത്ത്, എസ്,ഐമാരായ സുധീഷ്, രശ്മി, സിപിഒമാരായ അനീഷ്, ഫൈസൽ, സനൽ, വിശാഖ് എന്നിവരാണ് അന്വേഷണം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP