Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ; 6 വള്ളങ്ങൾ പിടിച്ചെടുത്തു; 14 പേർ കസ്റ്റഡിയിൽ

പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ; 6 വള്ളങ്ങൾ പിടിച്ചെടുത്തു; 14 പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ. 6 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു.

മണൽവാരിക്കൊണ്ടിരുന്ന പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൾ സലാം (62), ചാലക്കൽ വിതയത്തിൽ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്‌നാൻ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലം പറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവ പ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരെ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് അനധികൃതമായി മണൽ വാരുന്ന സംഘത്തെ പിടികൂടിയത്. 14 ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ നീണ്ടു. പൊലീസ് പരിശോധിക്കാനെത്തിയത് കണ്ട് മണൽ വഞ്ചി തള്ളി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. മണൽ വാരുവാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനിൽ ജോർജ്,എസ് ഐ മാരായ വിക്കി ജോസഫ് , ബിജു, ഹരിക്കുട്ടൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജ്,സുനിൽകുമാർ, ഷാരോ, ഷനോജ്,സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, പ്രശാന്ത്, പ്രവീൺ, അനിൽകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP