Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്

മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കോൺഗ്രസ് എംഎൽഎ മാത്യുകുഴൽനാടൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി.

സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ചട്ടങ്ങളിൽ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ വാദം.ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി. സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സിഎംആർഎല്ലിന്റെ അപേക്ഷയിൽ മുഖ്യമന്ത്രി നടത്തിയ യോഗത്തിന്റെ മിനിറ്റസ് മാത്യുവിന്റെ അഭിഭാഷകൻ കോടതിയിൽ നൽകി. എന്നാൽ യോഗം ചേർന്ന് അപേക്ഷ തള്ളിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലൻസ് അഭിഭാഷകൻ വാദിച്ചു. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തതിന് പ്രതിഫലമായിരുന്നു വീണക്ക് ലഭിച്ച മാസപ്പടിയെന്നാണ് കുഴൽനാടന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP