Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

കണ്ണൂരിലെ മുഴുവൻ ബുത്തുകളിലും വെബ്കാസ്റ്റ് സംവിധാനം; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

കണ്ണൂരിലെ മുഴുവൻ ബുത്തുകളിലും വെബ്കാസ്റ്റ് സംവിധാനം; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : കണ്ണൂർ ജില്ലയിൽ പോളിങ് ബുത്തുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സ്ഥലങ്ങളിലും വെബ് ക്യാമറകൾ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റർനെറ്റ് സഹായത്തോടെ ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ഫോർ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകർത്തുന്ന ദൃശ്യങ്ങൾ സെർവ്വറിൽ റെക്കോർഡ് ചെയ്യപ്പെടും. ഓഫാക്കാൻ ആകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങൾ സുരക്ഷിതമായിരിക്കും.

പ്രശ്നസാധ്യത ബൂത്തുകളിൽ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളിൽ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റിൽ സജ്ജമാക്കിയ വെബ്കാസ്റ്റിങ് കൺട്രോൾ റൂമും 24 മണിക്കൂർ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് കലക്ടർ അറിയിച്ചു.

പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ സംസ്ഥാന പൊലിസിനെ കൂടാതെ കേന്ദ്രസേനയെ ബാരിക്കോഡ് ഉയർത്തി നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു അടിയന്തിര സാഹചര്യങ്ങളിൽ പ്രശ്‌നബാധിത സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്ന സിആർപിഎഫ് യൂനിറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് റൂറൽ എസ്‌പി ഹേമലതയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP