Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി

എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി

സ്വന്തം ലേഖകൻ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എൻഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണുമാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വർഗീസിന് ഇഡി നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേത്തുടർന്നാണ് ഇന്ന് ഹാജരാകാനായി വീണ്ടും നോട്ടീസ് നൽകിയത്. വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാൻ കഴിയില്ലെന്നാണ് വർഗീസ് നേരത്തെ ഇഡിയെ അറിയിച്ചത്. ഇത് തള്ളിയാണ് ഇഡി പുതിയ നോട്ടീസ് നൽകിയത്.

സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബെനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP