Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ

സ്വന്തം ലേഖകൻ

കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുാൻ പോസ്റ്റ് ഓഫിസ് അധികൃതർ വൈകിയതിനാൽ യുവാവിന് ജോലി നഷ്ടമായതായി പരാതി. പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) നാണ് സർക്കാർ ജോലി നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് പോസ്റ്റ് ഓഫിസ് പടിക്കൽ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.

മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്.
സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നാണു ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്.

മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തിയത്. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്നു പൊലീസ് അറിയിച്ചതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP