Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം: മുളഞ്ഞൂരിൽ വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ താലിയുൾപ്പെട്ട സ്വർണമാല പിടിച്ചുപറിച്ച കേസിൽ റെയിൽവേ ജീവനക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. റെയിൽവേ ജീവനക്കാരനായ കയറംപാറ ആലിക്കൽ വീട്ടിൽ അശോക് കുമാർ(40), മീറ്റ്‌ന എസ്.ആർ.കെ. നഗർ ചമ്പക്കര വീട്ടിൽ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്കിടി മുളഞ്ഞൂരിൽ മന്ദത്ത്കാവ്പറമ്പിൽ രമ(39)യുടെ കഴുത്തിൽ നിന്ന് രണ്ടേക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഏപ്രിൽ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വാഴക്കൃഷിയുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുകയായിരുന്നു രമ. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. പിന്നിലിരുന്നയാൾ മാലപൊട്ടിക്കുകയും വേഗത്തിൽ സ്‌കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP