Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

സ്വന്തം ലേഖകൻ

മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ആണ് വിധിപറഞ്ഞത്. മറയൂർ ഇൻസ്പെക്ടർ ആയിരുന്ന പി.ടി. ബിജോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് കോടതിയിൽ ഹാജരായി.

2021 മാർച്ച് ഒന്നുമുതൽ 2022 ഓഗസ്റ്റ് 21 വരെ പിതാവ് പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടി പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രതി തൊട്ടടുത്ത ലയത്തിലായിരുന്നു. കുട്ടിയുടെ അമ്മ മറ്റൊരിടത്താണ് താമസിച്ചിരുന്നത്.

പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പ്രതിയുടെ മാതാവിനോട് കുട്ടി ഈ വിവരം പറഞ്ഞു. ഇതറിഞ്ഞ പ്രതി, കുട്ടിയെ പൊള്ളിച്ചു. കുട്ടി പിന്നീട്, കൂടെ പഠിക്കുന്ന കുട്ടികളെയും കൗൺസലിങ് ടീച്ചറെയും വിവരം അറിയിക്കുകയായിരുന്നു. വിസ്താരവേളയിൽ പ്രതിയുടെ മാതാവ് കൂറുമാറിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP