Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

സ്വന്തം ലേഖകൻ

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്‌ളക്‌സ് ബോർഡ്്. എല്ലാറ്റിനുമപ്പുറം സൗഹൃദം എന്ന് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നിൽക്കുന്ന ചിത്രത്തിൽ എഴുതിയിട്ടുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിൽ ഉത്സവം ഞായറാഴ്ച തുടങ്ങിയിരുന്നു. ഉത്സവത്തിന് ആശംസ അർപ്പിച്ചുകൊണ്ടാണ്, ഇന്നസെന്റും സുരേഷ് ഗോപിയും ഒപ്പം നിൽക്കുന്ന പ്രചാരണ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തി നിൽക്കെയാണ് ഇത്തരത്തിലൊരു ബോർഡ് വെച്ചിട്ടുള്ളത്. ഇതിനു പിന്നാലെ ബോർഡിൽ വിവാദവും തുടങ്ങി.

ഫ്‌ളക്‌സ് ബോർഡ് വെച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ചശേഷം പരാതി നൽകുന്നതിൽ തീരുമാനമെടുക്കും. ചാലക്കുടിയിൽ ഇടതുപക്ഷത്തിന്റെ മുൻ എംപിയാണ് അന്തരിച്ച ഇന്നസെന്റ്. ഫ്‌ളക്‌സ് ബോർഡിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP