Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി

മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അലനല്ലൂർ എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സ തേടി. ഇതിൽ നാലു വയസ്സുകാരിയും ഉൾപ്പെടും. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകളും നാലു വയസ്സുകാരിയുമായ ഹൈറ മറിയം എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അലനല്ലൂരിലെ ഒരു കടയിൽ നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ഇവർ വീട്ടിൽ നിന്ന് ജ്യൂസ് ഉണ്ടാക്കിയത്. ജ്യൂസ് കഴിച്ചയുടൻ ചർദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ക്ലിനിക്കിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP