Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

സ്വന്തം ലേഖകൻ

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബിജെപി. ആരോപിച്ചു.

'ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ആളുകൾ അവരുടെ മേൽക്കൂരയിൽനിന്ന് ആഘോഷയാത്രയ്ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോകളും പ്രചരിച്ചിക്കുന്നുണ്ട്. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP