Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ആനക്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്ക് നേരെ അസഭ്യവർഷം; കാറിന് നേരെ കല്ലേറ്; പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താൻ വൈകിയെന്ന് ആരോപണം

ആനക്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്ക് നേരെ അസഭ്യവർഷം; കാറിന് നേരെ കല്ലേറ്; പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താൻ വൈകിയെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ആനക്കുളത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. ചെറായി സ്വദേശി നിധീഷിനും കുടുംബത്തിനും നേരേയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. വിഷുദിനത്തിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം വിനോദസഞ്ചാരികൾക്ക് നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

നിധീഷും കുടുംബവും ഇത് ചോദ്യംചെയ്തതോടെ മദ്യലഹരിയിലായിരുന്ന പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരേ അസഭ്യവർഷവും നടത്തി. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ളവരാണ് നിധീഷിനൊപ്പം ഉണ്ടായിരുന്നത്. ഇവർക്ക് മുന്നിലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. തുടർന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്ത് എത്താൻ വൈകിയെന്നും ആക്ഷേപമുണ്ട്.

അതിനിടെ, പൊലീസ് സ്ഥലത്തെത്തിയിട്ടും അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നില്ല. ഈ സമയം തമിഴ്‌നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരേ ഇവർ കല്ലെറിയുകയുംചെയ്തു. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു.

സംഭവത്തിൽ അന്നേദിവസം തന്നെ മൂന്നാർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പരാതിക്കാരെ വിളിച്ച് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP