Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

സ്വന്തം ലേഖകൻ

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം.

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP