Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

സ്വന്തം ലേഖകൻ

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുടമയുടെ ബൈക്കുമായി മുങ്ങി. ഒടുവിൽ പൊലീസിന്റെ പിടിയിലായപ്പോൾ മദ്യലഹരിയിലായതിനാൽ ചെയ്തതാണെന്നും മാപ്പാക്കണമെന്നും പറഞ്ഞ് കരഞ്ഞു കാലുപിടിച്ച് മോഷ്ടാവ്. ഉടമയുടെ കരളലിഞ്ഞതോടെ കേസ് വേണ്ടെന്ന് അറിയിച്ചതോടെ യുവാവ് തലയൂരി.

പപ്പടം വിൽക്കുന്നതിനിടെ പഴയ കാറിനു ജീവൻ വയ്‌പ്പിച്ചാണു യുവാവ് വീട്ടുടമയുടെ വിശ്വാസം പിടിച്ചുപറ്റിയത്. തൊട്ടടുത്ത ദിവസം വീണ്ടും എത്തിയ യുവാവ് കാർ പൂർണ പ്രവർത്തന സജ്ജമാക്കി നൽകാമെന്ന് ഉറപ്പു നൽകി റിപ്പയറിങ് തുടങ്ങി. കാറിന്റെ ചില യന്ത്ര ഭാഗങ്ങൾ പുറത്തെടുത്ത ശേഷം കുറച്ചു സ്‌പെയർ പാർട്‌സ് വാങ്ങണമെന്നു വീട്ടുടമയോട് പറഞ്ഞു. ഇതിനായി 300 രൂപ ചോദിച്ചു വാങ്ങിയ ശേഷം വീട്ടുടമയുടെ ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. വീട്ടുടമയുടെ ഹെൽമറ്റും എടുത്തു. ചാലക്കുടിയിൽ പോയി തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും കാണാതായതോടെ ബൈക്ക് ഉടമ കൊരട്ടി പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു.

ഇതിനിടെ മകനും മകന്റെ സുഹൃത്തുക്കളും സാമൂഹിക മാധ്യമങ്ങളിൽ ഇക്കാര്യം പങ്കു വച്ചതോടെ ഇക്കാര്യം വൈറലായി. അന്വേഷണത്തിനൊടുവിൽ അന്നമനടയിലെ വീട്ടുമുറ്റത്തു ബൈക്ക് കണ്ടതായി വിവരം ലഭിച്ചു. പാതിരാത്രിയിൽ ഇക്കാര്യം കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ മുരുകേഷിനെ അറിയിച്ചതോടെ അദ്ദേഹം സ്ഥലത്തെത്തി ബൈക്ക് കൊരട്ടിയിൽ നിന്നു നഷ്ടപ്പെട്ടതു തന്നെയെന്നു സ്ഥിരീകരിച്ചു. തുടർന്നു മാള പൊലീസും സ്ഥലത്തെത്തിയതോടെ ബൈക്ക് പൊലീസിനു കൈമാറി 'കള്ളൻ' കാലു പിടിച്ചു. ബൈക്ക് ഉടമ കേസ് വേണ്ടെന്ന് അറിയിച്ചതോടെ നാടകീയ സംഭവങ്ങൾക്ക് അന്ത്യമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP