Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പിലെ അപ്രായോഗിക നിർദ്ദേശങ്ങൾ; പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

ഉത്സവങ്ങളിലെ ആന എഴുന്നെള്ളിപ്പിലെ അപ്രായോഗിക നിർദ്ദേശങ്ങൾ; പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഉത്സവങ്ങളിൽ ആനകളെ എഴുന്നുള്ളിക്കുന്നതിൽ പ്രായോഗികമായ സത്യവാങ്മൂലം തിങ്കളാഴ്ച സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവപരിപാടികൾ ആചാരപരമായി നടത്തുകയും ആനകളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും.

മലയോരമേഖലയിൽ ഒന്നര വർഷമായി വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നുണ്ട്. ജനങ്ങൾക്ക് ഒപ്പമാണ് സർക്കാർ. യു.ഡി. എഫ് എംപിമാർ വന്യജീവി ആക്രമണത്തിനെതിരെ പാർലമെന്റിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. രാഹൂൽ ഗാന്ധി പോലും സംസ്ഥാന സർക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്നും മന്ത്രിപറഞ്ഞു.

കഴിഞ്ഞ കുറമൊസങ്ങളായി ഉത്സവസ്ഥലങ്ങളിൽ ആനകൾ ഇടയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ്് ആനപ്രേമികളുടെ വിവിധ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടിയെകുറിച്ചു സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്നു പറഞ്ഞതിനാലാണ് സുപ്രീം കോടതിയിൽ പെട്ടെന്ന് തന്നെ സത്യവാങ് മൂലം സമർപ്പിച്ചത്. കോടതിയിൽ നിന്നും സർക്കാരിനെതിരെ പരാമർശങ്ങളുണ്ടാകാതിരിക്കാനാണ് ധൃതിപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചത്.

ഇതിലെ നിബന്ധനകളിൽ അപ്രായോഗികമായ നിർദ്ദേശങ്ങളാണെന്ന് വനംവകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. ആനകൾ തമ്മിലുള്ള അകലം അൻപതുമീറ്റർ അകലം വേണമെന്നാണ് അതിലൊന്ന്. ഒന്നോരണ്ടോ ആനകൾ ഉള്ള ഉത്സവസ്ഥലങ്ങളിൽ ഇതു നടപ്പാക്കാം. തൃശൂർ പൂരം പോലെയുള്ള വലിയ പൂരങ്ങൾക്ക് അൻപതു മീറ്റർ അകലത്തിൽ ആനകളെ നിർത്താൻ കഴിയില്ല.

ഉത്സവങ്ങൾ പരമ്പരാഗതമായി നടത്താനുള്ള ജനങ്ങളുടെ ആവശ്യവും ഇതിനൊപ്പം നാട്ടാനകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമുണ്ട്. ദേവസ്വംമന്ത്രിയും മറ്റു മന്ത്രിമാരും ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്സവം നടത്തുന്നവർക്കുള്ള പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ടുള്ള സത്യവാങ്മൂലമാണ് രണ്ടാമത് സമർപ്പിച്ചിട്ടുള്ളത്.

ജനങ്ങളുടെ ആവശ്യങ്ങളും വന്യമൃഗനിയമങ്ങളും തമ്മിൽ വലിയ അകലമുണ്ട്. ഈ വൈരുദ്ധ്യങ്ങൾ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രതിഷേധങ്ങൾ തെറ്റാണെന്ന നിലപാട് ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. പക്ഷെ അതിരുവിടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നരവർഷക്കാലമായി മലയോരമേഖലകളിൽ അസാധാരണ സാഹചര്യങ്ങളാണ് നേരിടേണ്ടി വരുന്നത്. വന്യജീവി സംരക്ഷണ നിയമം കേന്ദ്രനിയമമാണ്. അതുകൊണ്ടു തന്നെ കാട്ടിൽനിന്നും ഇറങ്ങിവരുന്ന മൃഗങ്ങളെ കൊല്ലാൻ നിരവധി ചട്ടങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും സംസ്ഥാനസർക്കാരിന് മാത്രം ഇക്കാര്യത്തിൽ അനുമതി നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP