Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്; തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് നിരീക്ഷണം തുടരും

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്; തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് നിരീക്ഷണം തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള പൊലീസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.

സൈബർ ഹെഡ്ക്വാർട്ടേഴ്സ് 9497942700
തിരുവനന്തപുരം സിറ്റി 9497942701
തിരുവനന്തപുരം റൂറൽ 9497942715
കൊല്ലം സിറ്റി 9497942702
കൊല്ലം റൂറൽ 9497942716
പത്തനംതിട്ട 9497942703
ആലപ്പുഴ 9497942704
കോട്ടയം 9497942705
ഇടുക്കി 9497942706
എറണാകുളം സിറ്റി 9497942707
എറണാകുളം റൂറൽ 9497942717
തൃശ്ശൂർ സിറ്റി 9497942708
തൃശ്ശൂർ റൂറൽ 9497942718
പാലക്കാട് 9497942709
മലപ്പുറം 9497942710
കോഴിക്കോട് സിറ്റി 9497942711
കോഴിക്കോട് റൂറൽ 9497942719
വയനാട് 9497942712
കണ്ണൂർ സിറ്റി 9497942713
കണ്ണൂർ റൂറൽ 9497942720
കാസർകോട് 9497942714
തിരുവനന്തപുരം റെയ്ഞ്ച് 9497942721
എറണാകുളം റെയ്ഞ്ച് 9497942722
തൃശ്ശൂർ റെയ്ഞ്ച് 9497942723
കണ്ണൂർ റെയ്ഞ്ച് 9497942724

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP