Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,000 ത്തോളം അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. മൊത്തം 25000 ത്തോളം അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക.

ടി ച്ച് എസ് എൽ സിക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ എച്ച് എസ് എൽ സിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടത്തുക.

വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുക. 2200 ഓളം അദ്ധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP