Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെങ്ങുവെട്ടാൻ കയറിയ 65കാരൻ തെങ്ങിൻ മുകളിൽവെച്ച് മരിച്ചു

തെങ്ങുവെട്ടാൻ കയറിയ 65കാരൻ തെങ്ങിൻ മുകളിൽവെച്ച് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയിൽ തെങ്ങുവെട്ടാൻ കയറിയ 65കാരൻ തെങ്ങിന്മുകളിൽവെച്ച് മരിച്ചു. ചുരുളിപ്പതാൽ മരോട്ടിപ്പറമ്പിൽ ഗോപിനാഥൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മരംവെട്ടു തൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള നടക്കൽ സിബിയുടെ പുരയിടത്തിൽ തെങ്ങുവെട്ടാനെത്തിയതായിരുന്നു. 90 അടി ഉയരമുള്ള തെങ്ങിന്റെ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന കയറെടുത്ത് ശരീരം തെങ്ങുമായി ബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് നിഗമനം.

അബോധാവസ്ഥയിലായ നിലയിൽ വയോധികനെ കണ്ട വഴിയാത്രക്കാരനാണ് വിവരം സ്ഥലമുടമയേയും നാട്ടുകാരേയും അറിയിച്ചത്. തുടർന്ന് ഇടുക്കി അഗ്‌നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പൊലീസിലും വിവരമറിയിച്ചു. ഉടനെ രണ്ടു യൂണിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി.

ഫയർ ആൻഡ് റെസ്‌ക്യൂ സീനിയർ ഓഫീസർ പ്രദീപ് കുമാർ ഓഫീസർമാരായ അനിൽകുമാർ, ആകാശ് എന്നിവർ തെങ്ങിൽ കയറി കയറും വലയുമുപയോഗിച്ച് സാഹസികമായി ഗോപിനാഥനെ താഴെ ഇറക്കി. തുടർന്ന് ആംബുലൻസിൽഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

സ്റ്റേഷൻ ഓഫീസർ അഖിൽ, ഫയർ ഫോഴ്‌സിലെ ജോബി അനിൽകുമാർ, ആഗസ്തി, സലിം, മനോജ്, വനിതാ ഫയർ ഓഫീസർമാരായ അഞ്ചു , ശ്രീലഷ്മി, അജ്ഞന എന്നിവരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: ലക്ഷ്മിക്കുട്ടി മക്കൾ: ഉഷ, നിഷ. മരുമക്കൾ: രതീഷ്, ബിജു. സംസ്‌കാരം ബുധനാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP