Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്ടിച്ചു; രണ്ട് സ്ത്രീകളെ പൊലീസിന് കൈമാറി

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്ടിച്ചു; രണ്ട് സ്ത്രീകളെ പൊലീസിന് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്ടിച്ചു എന്ന പരാതിയിൽ രണ്ട് സ്ത്രീകളെ സിഐഎസ്എഫ് കരിപ്പൂർ പൊലീസിന് കൈമാറി. വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനിടെ സ്ത്രീകൾ തടസ്സം സൃഷ്ടിച്ചുവെന്നായിരുന്നു പരാതി. ബെംഗളൂരുവിലേക്ക് പോകാൻ എത്തിയ കണ്ണൂർ സ്വദേശി സൗദ, ഒഞ്ചിയം സ്വദേശി ഖദീജ എന്നിവരെയാണ് പൊലീസിന് കൈമാറിയത്.

മറ്റൊരു വിമാനത്തിൽ പുറപ്പെടാനുള്ള യാത്രക്കാരെ തടസ്സപ്പെടുത്തി, തടയാനെത്തിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് ഇവർക്കെതിരെയുള്ള പരാതി. ഇന്ന് രാവിലെ ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക പ്രശ്‌നം മൂലം നിശ്ചിത സമയം പുറപ്പെട്ടില്ല. അതിനിടെ രണ്ടാമത്തെ വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനിടെ സ്ത്രീകൾ തടസ്സം സൃഷ്ടിച്ചു എന്നാണ് പരാതി. ഇവരെ ഉച്ചയ്ക്ക് ഒന്നരയോടെ സിഐഎസ്എഫ് കരിപ്പൂർ പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP