Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല; സ്‌നേഹത്തിനും കരുതലിനും നന്ദി'; പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

'അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കില്ല; സ്‌നേഹത്തിനും കരുതലിനും നന്ദി'; പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ആലപ്പുഴ ജില്ലയിലെ കായംകുളത്തു വെച്ച്  സഞ്ചരിച്ച കാർ അപകടത്തിൽപെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ഫേസ്‌ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. കായംകുളത്ത് വെച്ച് കാർ അപകടത്തിൽ പെട്ട വാർത്തയെ തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നുണ്ടെന്നും അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാർ ഇതുവഴി വന്ന ടിപ്പർ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായെന്നാണ് വിവരം. 'ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.'-മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP