Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച വീടിന് സെസ് അടയ്ക്കണമെന്ന് നോട്ടീസ്; ഓടിട്ട വീടിന് 14,584 രൂപ അടയ്ക്കാൻ നിർദ്ദേശം

രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച വീടിന് സെസ് അടയ്ക്കണമെന്ന് നോട്ടീസ്; ഓടിട്ട വീടിന് 14,584 രൂപ അടയ്ക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

കോഴഞ്ചേരി: രണ്ട് പതിറ്റാണ്ടിനു മുൻപ് നിർമ്മിച്ച വീടുകൾക്കും സെസ് അടയ്ക്കാൻ നിർദ്ദേശം. ഇത് സംബന്ധിച്ച് ചെന്നീർക്കര പഞ്ചായത്തിലെ പല കെട്ടിട ഉടമകൾക്കും ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് ജില്ലാ ഡപ്യൂട്ടി ലേബർ ഓഫിസിൽ നിന്ന് നോട്ടിസ് ലഭിച്ചു. സെസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ ഓഫിസുകളിൽ നിന്ന് നോട്ടിസ് അയക്കുന്നതായാണ് പരാതി. ഏഴു വർഷം മുൻപ് നിർമ്മിച്ച വീടിന് സെസ് ഇനത്തിൽ13,448 രൂപയുടെ ഡിഡിയായി തിരുവനന്തപുരം ഓഫിസിലും 1,136 രൂപ കാഷ് മുഖേന ജില്ലാ ഓഫിസിലും അടയ്ക്കണമെന്നാണ് പറയുന്നത്.

മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ഓടിട്ട വീടിനാണ് ഇത്രയും തുക സെസ് ഇനത്തിൽ നൽകണമെന്ന് പറയുന്നത്. കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിൽ നിന്ന് പെർമിറ്റ് നൽകിയതിൽ ഇപ്രകാരമുള്ള നികുതി ഭാവിയിൽ നൽകാൻ ബാധ്യസ്ഥനാണെന്നും പറഞ്ഞിട്ടുമില്ല. ഒരു വ്യക്തി വീട് വയ്ക്കുമ്പോൾ ആ സമയത്ത് ബാധകമായ നികുതികൾ എല്ലാം ഒടുക്കുകയാണ് ചെയ്യുന്നത്. 2015- വരെയുള്ള കെട്ടിടങ്ങൾക്കും അതിനു ശേഷം 2022- വരെ നിർമ്മിച്ച കെട്ടിടങ്ങൾക്കും രണ്ട് രീതിയിലാണ് സെസ് ചുമത്തിയിരിക്കുന്നത്.

ഇവിടെ മേൽക്കൂര ഓടിട്ടതാണെന്നോ കോൺക്രീറ്റ് എന്നോ വ്യത്യാസമില്ലാതെയാണ് തുകയിട്ടിരിക്കുന്നത്. പ്ലിന്ത് ഏരിയ കണക്കാക്കി നിർമ്മാണത്തിന് എത്ര രൂപ ചെലവായെന്ന് കണ്ടെത്തിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെലവായ തുകയുടെ ഒരു ശതമാനം സെസ് അടയ്ക്കണമെന്നാണ് പറയുന്നത്. 2015 ന് മുൻപുള്ള കെട്ടിടങ്ങൾക്ക് ചതുരശ്രയടിക്ക് 650 രൂപയും അതിനുശേഷമുള്ള കെട്ടിടങ്ങൾക്ക് 860 രൂപയുമാണ് കണക്കാക്കി നിർമ്മാണ ചെലവ് കണ്ടെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP