Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ; സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് വാർഡൻ; പൂക്കോട് നടപടികൾക്ക് സാധ്യത

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ; സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് വാർഡൻ; പൂക്കോട് നടപടികൾക്ക് സാധ്യത

സ്വന്തം ലേഖകൻ

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. ഡീനിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ നടപടിയുണ്ടാകാൻ സാധ്യത ഏറെയാണ്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഡീൻ എം.കെ. നാരായണൻ മറുപടിയിൽ അറിയിച്ചു.

അവിടെ താമസിച്ച് കാര്യങ്ങൾ നോക്കുന്ന ആളല്ല താൻ. റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ ഇടപെടലുകൾ നടത്തി. സിദ്ധാർഥന്റെ പോസ്റ്റുമോർട്ടത്തിനടക്കം നേരിട്ടുപോയി. ഹോസ്റ്റലിലുള്ള വിദ്യാർത്ഥികളോട് സംസാരിച്ചതായും ചെയ്യാവുന്നത് യഥാസമയം ചെയ്‌തെന്നുമാണ് ഡീനിന്റെ വിശദീകരണം.

സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ ഫോണിൽ ബന്ധപ്പെട്ടുവെന്നുമാണ് അസിസ്റ്റന്റ് വാർഡൻ മറുപടി നൽകിയത്. വിശദീകരണം പരിശോധിച്ചശേഷം വിസി തുടർനടപടി സ്വീകരിക്കും. മറുപടി തൃപ്തികരമല്ലെങ്കിൽ ഇരുവരേയും സ്ഥാനത്തുനിന്ന് നീക്കിയേക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP