Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട് വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു; കോട്ടത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയുടെ പരിക്ക് ഗുരുതരമല്ലാത്തത് ആശ്വാസം

വയനാട് വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു; കോട്ടത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയുടെ പരിക്ക് ഗുരുതരമല്ലാത്തത് ആശ്വാസം

സ്വന്തം ലേഖകൻ

കൽപറ്റ: വയനാട് വെണ്ണിയോട് ഒമ്പതാംക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കോട്ടത്തറ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയെയാണ് വീടിനടുത്തുവച്ച് കാട്ടുപന്നി ആക്രമിച്ചത്.

ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയിൽ നിന്ന് മടങ്ങിവരുന്ന വഴി വീടിനു സമീപമുള്ള വാഴത്തോട്ടത്തിൽ നിന്ന് പന്നി കുട്ടിയുടെ നേരെ പാഞ്ഞെത്തുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ കുട്ടിയെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രദേശത്ത് നേരത്തെയും കാട്ടുപന്നി എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാട്ടുപന്നി ഒരു വാഹനം മറിച്ചിട്ട് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP