Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

തിരഞ്ഞെടുപ്പിന് പിന്നാലെ കുഴൽപ്പണം വന്നു തുടങ്ങി; ഓട്ടോയിൽ രഹസ്യ അറ; പിടിച്ചെടുത്തത് 33 ലക്ഷം രൂപയുടെ കുഴൽപ്പണം; അകത്തായത് കോഡൂർ മാട്ടത്തൊടി ഷിഹാബുദ്ദീന്

തിരഞ്ഞെടുപ്പിന് പിന്നാലെ കുഴൽപ്പണം വന്നു തുടങ്ങി; ഓട്ടോയിൽ രഹസ്യ അറ; പിടിച്ചെടുത്തത് 33 ലക്ഷം രൂപയുടെ കുഴൽപ്പണം; അകത്തായത് കോഡൂർ മാട്ടത്തൊടി ഷിഹാബുദ്ദീന്

സ്വന്തം ലേഖകൻ

മലപ്പുറം: ഓട്ടോയിൽ കടത്തുകയായിരുന്ന 33.45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. മുണ്ടുപറമ്പ് ബൈപ്പാസിൽ മലപ്പുറം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം കോഡൂർ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരമാണ് നിർണ്ണായകമായത്. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘം ബൈപ്പാസിൽ പരിശോധന നടത്തിയത്. ഷിഹാബുദ്ദീന്റെ ഓട്ടോയിൽ പിറകിലെ സീറ്റിനടിയിൽ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വന്നതാണോ ഈ പണമെന്ന് പൊലീസ് പരിശോധിക്കും.

കഴിഞ്ഞദിവസം പെരിന്തൽമണ്ണ ആനമങ്ങാടുനിന്നും ഓട്ടോയിൽ കടത്തിയ കുഴൽപ്പണം പൊലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂർ സ്വദേശി അബ്ദുൾവഹാബിൽനിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP