Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിരപ്പള്ളിയിൽ വീടിനുള്ളിൽ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം; തകർത്തത് അതിരപ്പള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട്

അതിരപ്പള്ളിയിൽ വീടിനുള്ളിൽ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം; തകർത്തത് അതിരപ്പള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട്

സ്വന്തം ലേഖകൻ

തൃശൂർ: അതിരപ്പള്ളിയിൽ വീടിനുള്ളിൽ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം. അതിരപ്പള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളിൽ കയറി ആക്രമണം അഴിച്ചുവിട്ടത്.

രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം അറിഞ്ഞത്. ഇവരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.

പ്ലാന്റേഷൻ തോട്ടത്തിനോട് ചേർന്നാണ് ഈ വീടുള്ളത്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ മൂന്ന് കെട്ടിടങ്ങൾ കൂടി ആനകൾ തകർത്തിരുന്നു. ഇത് ആവർത്തിച്ചുവരുന്നത് കനത്ത ആശങ്കയാണ് പ്രദേശത്തുണ്ടാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP