Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ച യുവാവ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരിച്ചു; മൃതദേഹത്തിൽ പരിക്ക്: സംശയം ഉന്നയിച്ച് ബന്ധുക്കൾ

പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ച യുവാവ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരിച്ചു; മൃതദേഹത്തിൽ പരിക്ക്: സംശയം ഉന്നയിച്ച് ബന്ധുക്കൾ

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു. മിയപദവ് മതക്കളകട്ടയിലെ പരേതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ആരിഫ് (22) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.

കഞ്ചാവ് ഉപയോഗിച്ച യുവാവ് ഞായറാഴ്ച വൈകിട്ട് നാലിന് പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ബന്ധുക്കളെത്തിയപ്പോൾ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് കൊണ്ടുപോയ ശേഷം തിങ്കളാഴ്ച രാവിലെ എണീറ്റ് നിൽക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുക ആയിരുന്നു. മൃതദേഹം പിന്നീട് മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

മൃതദേഹത്തിലെ പരുക്ക് കാരണം മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിൽ നിന്ന് ബന്ധുക്കൾ ബൈക്കിൽ കൊണ്ടുപോകുമ്പോൾ വീണിരുന്നതായും യുവാവ് അക്രമാസക്തനായതിനാൽ ആരെങ്കിലും മർദിച്ചോയെന്നത് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റും. ഉമ്മ: ആമിന, സഹോദരിമാർ: ഹാജിറ, മിസ്രിയ്യ, റാസിയ, ഷാക്കിറ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP