Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂളിന്റെ ലിഫ്റ്റ് പരിശോധിക്കാൻ ഏഴായിരം രൂപ കൈക്കൂലി; കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

സ്‌കൂളിന്റെ ലിഫ്റ്റ് പരിശോധിക്കാൻ ഏഴായിരം രൂപ കൈക്കൂലി; കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

സ്വന്തം ലേഖകൻ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ എസ്.എൽ. സുമേഷാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. സ്വകാര്യ എയ്ഡഡ് സ്‌കൂളിന്റെ ലിഫ്റ്റ് പരിശോധിക്കാനാണ് ഏഴായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പാലാ പൊലീസ് സ്റ്റേഷന് സമീപംവെച്ച്, പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് സുമേഷിനെ പിടികൂടിയത്.

ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറാണ് സുമേഷ്. കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ എയ്ഡഡ് സ്‌കൂളിന്റെ ലിഫ്റ്റ് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സുമേഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് സ്‌കൂളിലെത്തി. പരിശോധനക്കുശേഷം സ്‌കൂൾ മാനേജരോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. സ്‌കൂൾ അധികൃതരോട് ചോദിക്കാതെ നൽകാൻ സാധിക്കില്ലായെന്ന് പറഞ്ഞപ്പോൾ ഫോൺചെയ്ത് വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു.

വൈകീട്ട് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപംവെച്ച് പണം നൽകണമെന്ന് പറഞ്ഞെങ്കിലും അസൗകര്യമുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. തിങ്കളാഴ്ച പാലാ പോളിടെക്നിക്കിൽ പരിശോധനയ്ക്ക് വരുമ്പോൾ 7,000 രൂപ കൊണ്ടുവരണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.

പരാതിക്കാരൻ വിവരം വിജിലൻസ് കിഴക്കന്മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിച്ചു. വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP