Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

'കാര്യങ്ങളെ കുറിച്ചെല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചു; ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്; ഡീൻ പണി കളഞ്ഞ് വേറെ വല്ല പണിക്കും പോകണം'; രൂക്ഷവിമർശനവുമായി സിദ്ധാർത്ഥന്റെ അമ്മാവൻ

'കാര്യങ്ങളെ കുറിച്ചെല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചു; ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്; ഡീൻ പണി കളഞ്ഞ് വേറെ വല്ല പണിക്കും പോകണം'; രൂക്ഷവിമർശനവുമായി സിദ്ധാർത്ഥന്റെ അമ്മാവൻ

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർക്കെതിരെ കടുത്ത വിമർശനവുമായി സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു. ഡീൻ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് മരിച്ച രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു ആരോപിച്ചു

വാർഡനാരാണെന്ന് ചോദിക്കുമ്പോൾ താനാണെന്ന് പറയുന്ന ആൾ ഹോസ്റ്റലിന്റെ കാര്യങ്ങൾ അറിയണ്ടേ? അസിസ്റ്റന്റ് വാർഡനും വാർഡനും ഹോസ്റ്റലിൽ കയറാറില്ല. ഹോസ്റ്റലിൽ എന്ത് നടന്നാലും ഡീൻ ഉത്തരവാദിയാണ്, ഒഴിഞ്ഞുമാറാൻ കഴിയില്ല. സിദ്ധാർത്ഥൻ ചെയ്തുവെന്ന് പറയുന്ന ശുചിമുറിയിൽ ആരാണ് ആദ്യം കയറിയത്, എന്താണ് കണ്ടത്? ആരാണ് വാതിൽ തുറന്നത് ഇതെല്ലാം അറിയാവുന്ന മൂന്ന് പേരേയുള്ളൂ. വേറാർക്കും അറിയില്ല, പൊലീസും ഒന്നും കണ്ടിട്ടില്ല. തിരക്കഥ കൃത്യമായാണ് തയ്യാറാക്കിയിരിക്കുന്നത്.

എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഡീൻ മറച്ചുവെച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസിനൊപ്പമാണ് ഡീൻ വീട്ടിലെത്തിയത്. എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് വീട്ടിലെത്തിയ ഡീൻ പറഞ്ഞത്. ഇത് അദ്ദേഹത്തിന് പറ്റിയ പണിയാണോ, പണി കളഞ്ഞ് വേറെ വല്ല പണിക്കും പോകണമെന്നും രൂക്ഷമായാണ് സിദ്ധാർത്ഥന്റെ ബന്ധു പ്രതികരിക്കുന്നത്. സസ്‌പെൻഷൻ പോലെ നടപടി വരുമെന്ന് അറിഞ്ഞിട്ടാണ് മുൻകൂറായി ഈ പ്രതികരണമെന്നാണ് സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു ആരോപിക്കുന്നത്.

അതേസമയം പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനെതിരെ ആക്ഷേപവുമായി സസ്‌പെൻഷനിലായ മുൻ വി സി ശശീന്ദ്രനാഥ് രംഗത്തെത്തിയിരുന്നു. സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീൻ മറച്ചുവച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞത്. റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്റേതാണെന്നും മുൻ വി സി ശശീന്ദ്രനാഥ് തുറന്നടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP