Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നാറിൽ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടഞ്ഞു; വാഹനങ്ങൾ റോഡിൽ കുടുങ്ങി

മൂന്നാറിൽ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടഞ്ഞു; വാഹനങ്ങൾ റോഡിൽ കുടുങ്ങി

സ്വന്തം ലേഖകൻ

മൂന്നാർ: മൂന്നാറിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഹനങ്ങൾ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയിൽ മൂന്നാർ-സൈലന്റ്വാലി റോഡിൽ കുട്ടിയാർവാലിക്ക് സമീപമാണ് കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത്. കാട്ടാനകൾ ഗതാഗതം തടസ്സപ്പെടുത്തിയതോടെ വാഹനങ്ങൾ അരമണിക്കൂറോളം റോഡിൽ കുടുങ്ങി.

കഴിഞ്ഞ ദിവസം കോളനി ഭാഗത്ത് നിലയുറച്ചിച്ച കാട്ടാനക്കൂട്ടമാണ് രാത്രിയോടെ കുറ്റിയാർവാലിയിൽ എത്തിയതെന്നാണ് കരുതുന്നത്. ദിവസങ്ങളായി തോട്ടംമേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടുകൊമ്പൻ പടയപ്പ പലതവണ വാഹനങ്ങൾ ആക്രമിച്ചിരുന്നു. കന്നിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ആർ.ആർ.ടി. സംഘത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയെന്ന് വനംവകുപ്പ് ആവർത്തിക്കുമ്പോഴും കാട്ടാനകൾ ജനവാസമേഖലയിൽ തുടരുന്നത് ആശങ്ക പരത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP