Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിഠായി വാങ്ങാനെത്തിയ 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 66കാരന് എട്ട് വർഷം തടവും 51,000 രൂപ പിഴയും

മിഠായി വാങ്ങാനെത്തിയ 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 66കാരന് എട്ട് വർഷം തടവും 51,000 രൂപ പിഴയും

സ്വന്തം ലേഖകൻ

മറയൂർ: ബേക്കറിയിൽ മിഠായി വാങ്ങാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് വിവിധ വകുപ്പുകളിലായി എട്ടുവർഷത്തെ കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളത്തൂവൽ ശല്യാംപാറ അറയ്ക്കൽ സെയ്ദ് മൊയ്ദീനെ(66) ആണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി പി.എ.സിറാജുദ്ദീൻ ശിക്ഷിച്ചത്.

2023 ഫെബ്രുവരി മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക ഇരയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. വാദിഭാഗത്തിനായി ദേവികുളം സ്പെഷ്യൽ പബ്‌ളിക്ക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ.ദാസ് ഹാജരായി. ഇടുക്കി ഡിവൈ.എസ്‌പി. ബിനു ശ്രീധറാണ് കേസ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP