Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയെ തിരിച്ചറിഞ്ഞു; ലോറി ഡ്രൈവറായ മനുവിനെ കാണാതായത് ഒരു മാസം മുൻപ്: മൃതദേഹം മുംബൈയിൽ തന്നെ സംസ്‌ക്കരിക്കും

മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയെ തിരിച്ചറിഞ്ഞു; ലോറി ഡ്രൈവറായ മനുവിനെ കാണാതായത് ഒരു മാസം മുൻപ്: മൃതദേഹം മുംബൈയിൽ തന്നെ സംസ്‌ക്കരിക്കും

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: മുംബൈയിൽ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്പ് കാണാതായ തലയോലപ്പറമ്പ് പൊതി വെളിയത്തിപ്പറമ്പിൽ വി സി. മനു(41)വാണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറാണ് മനു. പെരുമ്പാവൂരിൽനിന്ന് ലോഡുമായി മുംബൈക്ക് പോയ മനുവിനെ കാണാതാകുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 29-നാണ് മനുവിനെ കാണാതായത്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ചോഫ് ചെയ്തിരുന്നു. ഇതേത്തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, ഒപ്പമുണ്ടായിരുന്ന ഡ്രൈവറുമായി പിണങ്ങി ലോറിയിൽനിന്ന് മനു ഇറങ്ങിപ്പോയെന്ന വിവരം കിട്ടി. ഇതിനിടെ ഫെബ്രുവരി ഏഴിന് മുംബൈയിലെ മാൻകൂർതിന് സമീപം കനാലിൽനിന്ന് മൃതദേഹം കിട്ടുകയായിരുന്നു.

തിരിച്ചറിയാൻ സാധിക്കാഞ്ഞതിനാൽ, മൃതദേഹം പൻവേൽ പൊലീസ് മുംബൈ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മനുവിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മുംബൈ പൊലീസ് തലയോലപ്പറമ്പ് പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് തലയോലപ്പറമ്പ് പൊലീസും മനുവിന്റെ ബന്ധുക്കളും ശനിയാഴ്ച രാവിലെ മുംബൈയിലെ സർക്കാർ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം മുംബൈയിൽ സംസ്‌കരിക്കാനാണ് നിലവിലെ തീരുമാനം. അവിവാഹിതനാണ്. അച്ഛൻ: ശശി. അമ്മ: സിസിലി. സഹോദരൻ: മനോജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP