Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റുമാനൂർ നൂറ്റൊന്നു കവലയിൽ വാഹനങ്ങളുടെ സർവീസ് സെന്ററിൽ തീപിടിത്തം; ആറ് ജീപ്പുകൾ കത്തി നശിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഏറ്റുമാനൂർ നൂറ്റൊന്നു കവലയിൽ വാഹനങ്ങളുടെ സർവീസ് സെന്ററിൽ തീപിടിത്തം; ആറ് ജീപ്പുകൾ കത്തി നശിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നൂറ്റൊന്നു കവലയിൽ വാഹനങ്ങളുടെ സർവീസ് സെന്ററിൽ ഇന്നലെ രാത്രി വൻ തീപിടിത്തം. സർവീസിന് എത്തിച്ച ആറു ജീപ്പുകൾ കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് 26 വാഹനങ്ങൾ തീയിൽനിന്ന് സംരക്ഷിക്കാനായി. ഇന്നലെ രാത്രി 10ന് മൈ മെക്കാനിക് സർവീസ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. ഒരു ജീപ്പിനാണ് ആദ്യം തീപിടിച്ചത്. ഇത് മറ്റു വാഹനങ്ങളിലേക്കും ആളിപ്പടരുക ആയിരുന്നു.

ഉദയനാപുരം പഞ്ചായത്ത്, ജലസേചന വകുപ്പ്, തലയോലപ്പറമ്പ് ഗവ. സ്‌കൂൾ എന്നിവിടങ്ങളിലെ ജീപ്പുകളും നശിച്ചവയിൽപ്പെടും. ഇവിടെ വീപ്പയ്ക്കുള്ളിൽ മാലിന്യം കത്തിക്കാറുണ്ട്. ഇതിൽനിന്ന് തീപടർന്നതാകാം അപകടത്തിന് കാരണമെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വീപ്പയുടെ സമീപത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. ഇതിൽനിന്ന് മറ്റു വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ സ്വദേശികളായ ആറു പേരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

രാത്രി പത്ത് മണിയോടെ തീപടരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാ സേനയുടെ 3 യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫിസർമാരായ വി.കെ.അശോക് കുമാർ, കെ.വി.റെജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് തീ കെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP