Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ഹാൾ ടിക്കറ്റ് മറന്ന് പരീക്ഷാ ഹാളിലെത്തി വിദ്യാർത്ഥി; സഹായഹസ്തം നീട്ടി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ

ഹാൾ ടിക്കറ്റ് മറന്ന് പരീക്ഷാ ഹാളിലെത്തി വിദ്യാർത്ഥി; സഹായഹസ്തം നീട്ടി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: ഹാൾ ടിക്കറ്റെടുക്കാൻ മറന്ന് 16 കിലോമീറ്റർ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിയ പ്ലസ്വൺ വിദ്യാർത്ഥിക്ക് സഹായകമായത് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ. ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശിയായ വിദ്യാർത്ഥിയാണ് ഹാൾട ടിക്കറ്റ് മറന്ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയ്ക്ക് എത്തിയത്.

9.30-നാണ് പരീക്ഷ തുടങ്ങുന്നത്. ഹാൾ ടിക്കറ്റ് എടുത്തില്ലെന്ന് അറിഞ്ഞതോടെ എത്രയുംവേഗം 16 കിലോമീറ്റർ ദൂരെയുള്ള വീട്ടിലെത്തി ഹാൾ ടിക്കറ്റ് എടുത്തുവരാനായി ശ്രമം. കൂട്ടുകാരനെയും കൂട്ടി 8.50-ഓടെ പാലക്കാട്ടേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറി. ഇതേബസിലായിരുന്നു പെരിന്തൽമണ്ണ അഗ്‌നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ മുഹമ്മദ് ഷിബിൻ. ബസ് എപ്പോൾ കരിങ്കല്ലത്താണിയിലെത്തുമെന്ന് ഉത്കണ്ഠയോടെ കുട്ടികൾ കണ്ടക്ടറോട് ചോദിക്കുന്നത് ഷിബിൻ കേട്ടു.

കുട്ടികൾ വിഷമിച്ചിരിക്കുന്നത് കണ്ട ഷിബിൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടിൽ അമ്മമാത്രമേയുള്ളൂവെന്നും വിളിച്ചുപറയാൻ ഫോൺ കൈവശമില്ലെന്നും കുട്ടി പറഞ്ഞു. ഇതോടെ വിഷമിക്കേണ്ടെന്നും അഗ്‌നിരക്ഷാനിലയത്തിലെത്തി അവിടെയുള്ള വാഹനത്തിൽ വീട്ടിൽപോയി ഹാൾടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് ഷിബിൻ ആശ്വസിപ്പിച്ചു.

ഷിബിന്റെ ഫോണിൽ അമ്മയെ വിളിച്ച് ഹാൾ ടിക്കറ്റുമായി കരിങ്കല്ലത്താണിയിലേക്കെത്താൻ പറഞ്ഞു. അപ്പോഴേക്കും സീനിയർ ഫയർ ഓഫീസർ സജിത്ത് തന്റെ സ്‌കൂട്ടറുമായി തയ്യാറായി. ഒൻപതോടെ കുട്ടിയുമായി 12 കിലോമീറ്റർ അകലെയുള്ള കരിങ്കല്ലത്താണിയിലേക്ക് പോയി. ഇവരെത്തുന്നതിന് മുൻപേ മാതാവ് ഹാൾടിക്കറ്റുമായി എത്തിയിരുന്നു. 9.25-ന് കുട്ടിയെ സ്‌കൂളിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP