Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

സംസ്ഥാനത്ത് ഇനിയു ചൂട് കൂടും; ഈ മാസം പകുതിയോടെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇനിയു ചൂട് കൂടും; ഈ മാസം പകുതിയോടെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ചൂടു കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ, മെയ്‌ മാസങ്ങളിലും സാധാരണയിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ചിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയേക്കാവുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഇന്നലെ മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചു. വേനൽ മഴ സാധാരണ നിലയിൽ ലഭിക്കുമെങ്കിലും ചൂട് ഉയരും.

വേനൽമഴ എന്നു ലഭിക്കുമെന്ന് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഈ മാസം പകുതിയോടെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിൽ ഈ മാസം മഴ കുറയും. മെയ്‌ മാസത്തിൽ സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ചേക്കും. കനത്ത ചൂടിന് പ്രധാന കാരണമായ എൽനിനോ പ്രതിഭാസം പസിഫിക് സമുദ്രത്തിൽ തുടരുകയാണ്. മൺസൂൺ ആരംഭത്തോടെ മാത്രമാണ് സാധാരണ സ്ഥിതിയിലേക്കു മാറാനുള്ള സാധ്യത.

ഇന്നലെ സംസ്ഥാനത്ത് വെള്ളാനിക്കരയിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 37.6 ഡിഗ്രി സെൽഷ്യസ്. കോട്ടയം, പുനലൂർ (37.2) എന്നിവിടങ്ങളാണ് രണ്ടാമത്. കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കനത്ത ചൂടിനെത്തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP