Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേർ പിടിയിൽ; യുവതികളെ എത്തിച്ചത് ബെംഗളൂരുവിൽനിന്ന്

കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം; മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേർ പിടിയിൽ; യുവതികളെ എത്തിച്ചത് ബെംഗളൂരുവിൽനിന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ പതിമൂന്ന് പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു നടത്തിപ്പെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ബെംഗളൂരുവിൽനിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കൂടുതൽ സ്ത്രീകളെ എത്തിച്ചതായി നിഗമനമുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP