Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ ക്ഷേത്രമുറ്റത്ത് വന്നിറങ്ങി യുവതി; മൂന്ന് കാണിക്ക വഞ്ചികൾ മോഷ്ടിച്ച് മടക്കം: കേസെടുത്ത് പൊലീസ്

പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ ക്ഷേത്രമുറ്റത്ത് വന്നിറങ്ങി യുവതി; മൂന്ന് കാണിക്ക വഞ്ചികൾ മോഷ്ടിച്ച് മടക്കം: കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: പട്ടാപ്പകൽ യുവാവിനൊപ്പം ബൈക്കിൽ ക്ഷേത്രമുറ്റത്ത് വന്നിറങ്ങിയ യുവതി കാണിക്ക വഞ്ചികൾ മോഷ്ടിച്ചു മടങ്ങി. പുത്തൂർ മാവടിയിൽലാണ് സംഭവം. മാവടി മഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം നടന്നത്. യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും മൂന്ന് കാണിക്ക വഞ്ചികൾ മോഷ്ടിക്കുക ആയിരുന്നു. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുത്തൂർ പൊലീസ് അന്വഷണം തുടങ്ങി. മൂന്ന് കാണിക്ക വഞ്ചികളാണ് ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത്. പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ക്യാമറയിൽ പതിയാതിരിക്കാൻ മാസ്‌ക് വച്ചാണ് യുവതി കവർച്ചക്കെത്തിയത്. മൂന്ന് വഞ്ചികളും ബാഗ് വെച്ച് മറച്ചശേഷം പൾസർ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ചാ വിവരം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ ഇവർ പുത്തൂർ പൊലീസിൽ പരാതി നൽകി. സമാന മോഷണക്കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP