Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷ രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷ രൂപ പിഴയും

സ്വന്തം ലേഖകൻ

മൂന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു തവണ പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവ്. 1.55 ലക്ഷം രൂപ പിഴയും അടയ്ക്കണം. പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയനെയാണ് (40) ദേവികുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ ഒടുക്കാത്ത പക്ഷം രണ്ടരവർഷം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നുമാണ് വിധി.

സംഭവത്തിൽ അതിജീവിതയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. 2018ലാണ് 17കാരിയായ പെൺകുട്ടിയെ ഇയാൾ 3 പ്രാവശ്യം പീഡിപ്പിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ശാന്തൻപാറ എസ്‌ഐയായിരുന്ന വി.വിനോദ് കുമാറാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും കുറ്റപത്രം സമർപ്പിച്ചതും.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് ഹാജരായി. സംഭവത്തിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയിരുന്നു. മാസങ്ങൾക്കുശേഷം പിടിയിലായ പ്രതി ദേവികുളം ജയിലിൽ റിമാൻഡ് തടവുകാരനായി കഴിയുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP