Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

നവകേരള സ്ത്രീസദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖത്തിന് മുന്നോടിയായുള്ള പ്രൊഫൈൽ പിക്ചർ കാമ്പയിനു തുടക്കമായി; മന്ത്രിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി

നവകേരള സ്ത്രീസദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖത്തിന് മുന്നോടിയായുള്ള പ്രൊഫൈൽ പിക്ചർ കാമ്പയിനു തുടക്കമായി; മന്ത്രിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കുന്ന നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയോടനുബന്ധിച്ചുള്ള പ്രൊഫൈൽ പിക്ചർ കാമ്പയിൻ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ക്രമീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാർഷിക മേഖലകളിലെ പ്രതിനിധികൾ, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകൾ, ആദിവാസി, ട്രാൻസ് വനിതകൾ, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.

സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടർച്ചയായാണ് ജനാധിപത്യ സംവാദങ്ങൾ വിവിധ വിഭാഗങ്ങളുമായി മുഖാമുഖ രൂപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി, നവകേരള നിർമ്മിതിയെന്ന സാമൂഹ്യ പ്രക്രിയയിൽ ഭാഗധേയത്വം വഹിക്കുന്ന, സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളുടെ മഹാസദസ്സ് സംഘടിപ്പിക്കും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതന ആശയങ്ങൾ എല്ലാം സദസിൽ പങ്കുവയ്ക്കപ്പെടും. നൂതനവും സർഗാത്മകവുമായ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്സ്.

നവകേരളം കർമ്മ പദ്ധതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, നോളജ് എക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, വനിത വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി സി. ബിന്ദു., മറ്റ് വകുപ്പ് മേധാവികൾ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP