Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

നെയ്യാറ്റിൻകരയിൽ ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിൻകരയിൽ ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. കൊല്ലം ശക്തികുളങ്ങര പൊലീസ് പിടികൂടിയ പ്രതിയെ നെയ്യാറ്റിൻകര പൊലീസിന് കൈമാറി.

കഴിഞ്ഞ മാസം 13 ന് രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. ഉത്സവ നടത്തിപ്പിന് കരുതി വെച്ചിരുന്ന രണ്ടര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ഇയാൾ മോഷ്ടിച്ചത്. ശക്തി കുളങ്ങര പൊലീസ് മറ്റൊരു കവർച്ചാ കേസിൽ പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് നെയ്യാറ്റിൻകരയിലെ കവർച്ചാ വിവരം പുറത്ത് വന്നത്.

ചോദ്യം ചെയ്യലിനിടെ പ്രതി മോഷണ വിവരവും പ്രതി നജുമുദ്ദീനെ കുറിച്ചും പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിയെ പിടികൂടുകയും നെയ്യാറ്റിൻകര പൊലീസിന് കൈമാറുകയുമായിരുന്നു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്ബി പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP