Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

ശാസ്ത്രവും ആത്മീയതയും: പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് ബംഗാൾ രാജ്ഭവനിൽ; ജി.ഇ.പി ഗവർണേഴ്‌സ് എക്‌സലൻസ് പുരസ്‌കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്

ശാസ്ത്രവും ആത്മീയതയും: പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് ബംഗാൾ രാജ്ഭവനിൽ; ജി.ഇ.പി ഗവർണേഴ്‌സ് എക്‌സലൻസ് പുരസ്‌കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തിരുവനന്തപുരം ആസ്ഥാനമായ ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് (ജിഇപി) പശ്ചിമ ബംഗാൾ രാജ്ഭവനിൽ വിപുലമായ പരിപാടികളോടെ നടന്നു. ജി.ഇ.പി സ്ഥാപകൻ സ്വാമി ഈശയുടെ സാന്നിധ്യത്തിൽ ദ്വിദിന പാർലമെന്റ് സമ്മേളനം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു.

'ശാസ്ത്രവും വിശ്വാസവും' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ 15 രാജ്യങ്ങളിൽ നിന്ന് ശാസ്ത്രജ്ഞരും ഗവേഷകരും പരിസ്ഥിതി, വിദ്യാഭ്യാസ, സാമൂഹികപ്രവർത്തകരുമടക്കം 120 പ്രതിനിധികൾ പങ്കെടുത്തു. മൂല്യാധിഷ്ഠിത ആജീവനാന്ത പഠനത്തിന് 'വിശ്വസർവകലാശാല' (യൂണിവേഴ്‌സൽ യൂണിവേഴ്‌സിറ്റി)' എന്ന ആശയത്തിന് കർമരൂപം നൽകിയാണ് സമ്മേളനം സമാപിച്ചത്.

ഈ വർഷത്തെ ജി.ഇ.പി ഗവർണേഴ്‌സ് എക്‌സലൻസ് പുരസ്‌കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന് ഗവർണർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെടുന്നതാണ് പുരസ്‌കാരം. ''ശാസ്ത്രവും ആത്മീയതയും തമ്മിൽ ദ്വന്ദ്വതയോ വൈരുധ്യങ്ങളോ ഇല്ലെന്നും അവയുടെ സമന്വയമാണ് പൂർണവികാസത്തിന് ആവശ്യമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു. എല്ലാ ശക്തികളും ഒരൊറ്റ ശക്തിയുടെ പ്രകടനമാണെന്ന് സമർത്ഥിക്കുന്നതാണ് സ്വാമി ഈശയുടെ ഐ-തിയറിഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പന്ത്രണ്ടു വർഷം ജി.ഇ.പി സ്പീക്കറായിരുന്ന ഡോ. ആനന്ദബോസ്, തപോവൻ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് യോഗ ആൻഡ് ആയുർവേദയുടെ സ്ഥാപകനും യുനെസ്‌കോ മുൻ അറ്റാഷെയുമായ ഡോ. കിരൺ വ്യാസിന് സ്പീക്കറുടെ ബാറ്റൺ കൈമാറി.

വിശ്വാസവും ശാസ്ത്രവും വ്യത്യസ്ത അസ്തിത്വങ്ങളല്ലെന്നും അവ പരസ്പരവിരുദ്ധമല്ലെന്നും ജഗദുരു സ്വാമി ഈശ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശാസ്ത്രത്തിലും വിശ്വാസത്തിലും അന്തർലീനമായിരിക്കുന്ന പ്രകാശശക്തിയെ വീണ്ടും കണ്ടെത്തണം. ശാസ്ത്രീയമായ അറിവ് തെളിവുകളിൽ അധിഷ്ഠിതമാണെങ്കിലും, അത്തരം മുൻവ്യവസ്ഥകളില്ലാതെയാണ് വിശ്വാസം പ്രവർത്തിക്കുന്നത്.

2010-ൽ ആരംഭിച്ച ഗ്ലോബൽ എനർജി പാർലമെന്റിന്റെ അന്താരാഷ്ട്ര സെഷനുകൾ യുകെ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ്, ശ്രീലങ്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലാണ് മുൻവർഷങ്ങളിൽ നടന്നത്. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (ഇക്കോസോക്ക്) കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റാണ് ജി.ഇ.എപി സംഘടിപ്പിക്കുന്നത്. ചൗ നൃത്തം ഉൾപ്പെടെയുള്ള ബംഗാളി കലാരൂപങ്ങളുടെ പ്രദർശനത്തോടെയാണ് ജി.ഇ.പിയുടെ പതിമൂന്നാം സെഷൻ സമാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP